| Print |

പ്രവേശനപരീക്ഷാ കാര്യാലയത്തെക്കുറിച്ച്

സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ നടത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ 19-02-1983ലെ സര്‍ക്കാര്‍ ഉത്തരവ്‌ G.O.(Ms) No.31/83/H.Edn പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം നിലവില്‍ വന്നു.

എഞ്ചിനീയറിംഗ്‌ അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം), ത്രിവത്സര എല്‍ എല്‍ ബി, പഞ്ചവത്സര എല്‍ എല്‍ ബി  എന്നീ ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷകളും എല്‍ എല്‍ എം, എം ഡി (ഹോമിയോ), എം ഡി എസ്‌, എം ഡി (ആയുര്‍വേദം), എം എസ്‌ സി (നേഴ്സിംഗ്‌), പി ജി മെഡിക്കല്‍, പി ജി സൂപ്പര്‍ സ്പെഷ്യാലിറ്റി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളും ഈ ഒഫീസ്‌ നടത്തുന്നു. ഇവയില്‍ ഏറ്റവും ബ്യഹത്തായത്‌ ഒന്നേമുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന എഞ്ചിനീയറിംഗ്‌ അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷയാണ്‌.

പ്രവേശന പരീക്ഷ നടത്തുന്നതു കൂടാതെ എഞ്ചിനീയറിംഗ്‌ അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം), ത്രിവത്സര എല്‍ എല്‍ ബി, പഞ്ചവത്സര എല്‍ എല്‍ ബി, എല്‍ എല്‍ എം എന്നീ കോഴ്സുകള്‍ക്കുള്ള കേന്ദ്രീക്യത ഒണ്‍ലൈന്‍ അലോട്ട്മെണ്റ്റും ഈ ഒാഫീസ്‌ നിര്‍വഹിക്കുന്നു.

[Read in English]