|
സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ നടത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിണ്റ്റെ നിയന്ത്രണത്തില്‍ 19-02-1983ലെ സര്‍ക്കാര്‍ ഉത്തരവ് G.O.(Ms) No.31/83/H.Edn പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം നിലവില്‍ വന്നു.
എഞ്ചിനീയറിംഗ് അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം), ത്രിവത്സര എല്‍ എല്‍ ബി, പഞ്ചവത്സര എല്‍ എല്‍ ബി, ബിഫാം (ലാറ്ററല്‍ എണ്റ്റ്രി) എന്നീ ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷകളും എല്‍ എല്‍ എം, എം സി എ, എം ഫാം, എം ഡി (ഹോമിയോ), എം ഡി എസ്, എം ഡി (ആയുര്‍വേദം), എം എസ് സി (നേഴ്സിംഗ്), പി ജി മെഡിക്കല്‍, പി ജി സൂപ്പര്‍ സ്പെഷ്യാലിറ്റി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളും ഈ ഒഫീസ് നടത്തുന്നു. ഇവയില്‍ ഏറ്റവും ബ്യഹത്തായത് ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ദ്ധികള്‍ പരീക്ഷ എഴുതുന്ന എഞ്ചിനീയറിംഗ് അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷയാണ്.
പ്രവേശന പരീക്ഷ നടത്തുന്നതു കൂടാതെ എഞ്ചിനീയറിംഗ് അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം), ത്രിവത്സര എല്‍ എല്‍ ബി, പഞ്ചവത്സര എല്‍ എല്‍ ബി, എല്‍ എല്‍ എം, എം സി എ എന്നീ കോഴ്സുകള്‍ക്കുള്ള കേന്ദ്രീക്യത സീറ്റ് അലോട്ട്മെണ്റ്റും ഈ ഒാഫീസ് നിര്‍വഹിക്കുന്നു. എഞ്ചിനീയറിംഗ് അഗ്രിക്കള്‍ച്ചര്‍ മെഡിക്കല്‍ (കീം) കോഴ്സുകള്‍ക്ക് ഏകജാലക സംവിധാനത്തില്‍ ഒണ്‍ലൈന്‍ അലോട്മെണ്റ്റാണ് നടത്തുന്നത്.
[English]
|